ഗവര്‍ണര്‍ക്കെതിരെയും ശോഭ സുരേന്ദ്രന്റെ വാള്‍; ഗവര്‍ണര്‍ പണി മതിയാക്കി ഇറങ്ങിപ്പോകണമെന്ന് ശോഭ; പ്രസംഗം വിവാദത്തില്‍

ദില്ലി: സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഗവര്‍ണര്‍ പദവിയോട് പി സദാശിവം നീതിപുലര്‍ത്തുന്നില്ലെന്നാണ് ശോഭയുടെ പ്രഖ്യാപനം.

മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ക്ക് ഭയമാണെന്നും ശോഭ സുരേന്ദ്രന്‍ ആക്രോശിച്ചു. അത്തരത്തില്‍ മുഖ്യമന്ത്രിയെ ഭയമുള്ള ഗവര്‍ണര്‍ക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഗവര്‍ണര്‍ പണിമതിയാക്കി ഇറങ്ങിപോകണമെന്നും ശോഭ ആവശ്യപ്പെട്ടു.

നേരത്തെയും കടുത്ത ഭാഷയിലുള്ള പ്രസംഗങ്ങളുടെ പേരില്‍ വിമര്‍ശന വിധേയായിട്ടുണ്ട് ബി ജെ പി യുടെ ഈ വനിതാ നേതാവ്. ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശം എല്ലാ സീമകളും മറികടക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News