സി കെ വിനീതിനെ പുറത്താക്കാന്‍ നീക്കം; ഇന്ത്യന്‍ ഫുട്‌ബോളിലെ മിന്നും താരത്തെ ഏജിസില്‍ നിന്ന് പുറത്താക്കുന്നത് ഹാജരില്ലെന്ന കാരണത്താല്‍

ഇന്ത്യന്‍ ദേശീയ ടീമംഗമായ മലയാളി താരം സി കെ വിനീതിന്റെ ജോലി തെറിപ്പിക്കാനുള്ള നീക്കം ശക്തമായി. ഏജീസ്് ഓഫിസിലെ ജോലിയാണ് താരത്തിന് നഷ്ടമാകുന്നത്. ഹാജറില്ലെന്ന കാരണമാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്

രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ മുന്നേറുമ്പോളാണ് ഇത്തരത്തിലുളള അനാവശ്യ പ്രവണതകള്‍ ഉണ്ടാകുന്നത്. 3 പതിറ്റാണ്ടിനിടെ ഇന്ത്യ ലോക റാങ്കിംഗില്‍ ആദ്യ നൂറിലെത്തിയതിനു പിന്നില്‍ വിനീതിന്റെ പങ്ക് നിര്‍ണായകമായിരുന്നു. മധ്യനിരയിലും മുന്നേറ്റത്തിലും മികവ് പുലര്‍ത്തുന്ന താരത്തെ ഇത്തരത്തില്‍ തളര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

കളി മതിയാക്കി ജോലിക്ക് പോകാനാകില്ലെന്ന് വിനിത് പ്രതികരിച്ചു. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ജോലി ലഭിച്ചതെന്നും ഫുട്‌ബോളാണ് തനിക്ക് ഏറ്റവും പ്രധാനമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഐ എസ് എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നങ്ങളെ കിരീടനേട്ടത്തിന് തൊട്ടടുത്തുവരെയെത്തിച്ചതിലേയും പ്രധാനകണ്ണിയായിരുന്നു വിനീത്. ഐ ലീഗില്‍ ബാംഗ്ലൂര്‍ എഫ് സിക്കായി കളിക്കുന്ന സി കെ ഇത്തവണ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News