ആതുരാലയത്തിന് നേരെയും RSS ന്റെ കൊടുംക്രൂരത; പരിയാരം മെഡിക്കല്‍ കോളേജിലെ RSS ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു; ആക്രമണം നടത്തിയത് RSS നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍

കണ്ണൂര്‍: ഹര്‍ത്താലിനിടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ തൃക്കരിപ്പൂരിലെ അബ്ദുറഹിമാനെയും കൊണ്ട് പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയപ്പോഴായിരുന്നു പൊടുന്നനെ ആക്രമണമുണ്ടായത്.

ആര്‍ എസ് എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം അരങ്ങേറിയത്. ഇയാള്‍ക്കൊപ്പം നൂറിലധികം ആളുകളും ആക്രമണത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തകരും നേതാക്കളും കൂടി ആശുപത്രിയില്‍ കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്.

ആന്തരിക രക്തസ്രാവം കണ്ടെത്താനുള്ള യു.എസ്.ജി മെഷീന് കേടുപാട് സംഭവിച്ചു. ഏതാണ്ട് 25 ലക്ഷം രൂപ വില വരുന്നതാണ് ഈ മെഷീന്‍. ആംബുലന്‍സിന്റെയും അത്യാഹിതവിഭാഗത്തിനു മുന്നിലെയും ചില്ലുകളും തല്ലി തകര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here