ധോണിയുടെ മൊഞ്ചൊന്നും പൊയ്‌പ്പോകില്ല മക്കളെ; ധോണി പോണ്ടിംഗിന്റെ ഡ്രീം ടീമിന്റെ നായകന്‍

ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നും പടിയിറങ്ങിയതുമുതല്‍ ധോണിയുടെ വിമര്‍ശന കാലം ആരംഭിച്ചിരുന്നു. ഐ പി എല്ലില്‍ പുനെയുടെ നായകസ്ഥാനം കൂടി നഷ്ടമായതോടെ വിമര്‍ശനങ്ങളുടെ പരിധി വര്‍ദ്ധിച്ചു. എന്നാല്‍ പ്രകടനമികവിലൂടെ മറുപടി നല്‍കി കളിക്കളത്തില്‍ ധോണി മുന്നേറുകയാണ്

അതിനിടയിലാണ് ധോണിക്ക് അഭിമാന നേട്ടം സമ്മാനിച്ചുകൊണ്ട് റിക്കിപോണ്ടിംഗ് തന്റെ സ്വപ്‌ന ടീം പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരത്തിന്റെ മികച്ച ഐപിഎല്‍ ടീമില്‍ ധോണിക്കൊപ്പം ഇന്ത്യന്‍ താരങ്ങളുടെ അപ്രമാദിത്യമാണ് കണ്ടത്. മഹേന്ദ്ര സിംഗ് ധോണി നായകനായ ടീമില്‍ ഏഴ് ഇന്ത്യന്‍ താരങ്ങളാണ് ഇടം പിടിച്ചത്

വിരാട് കോഹ്ലി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്‌റ, അമിത് മിശ്ര എന്നിവരാണു ടീമിലെത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ടീമിന്റെ ഓപ്പണര്‍മാര്‍ രണ്ടു വിദേശ താരങ്ങളാണ്. വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും ഓസീസ് താരം ഡേവിഡ് വാര്‍ണറും ഇന്നിംഗ്‌സിന് തുടക്കം കുറിക്കും. ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും പേസ് ബോളര്‍ ലസിത് മലിംഗയുമാണു മറ്റു രണ്ടു വിദേശ താരങ്ങള്‍.

ധോണിയെ എന്തുകൊണ്ടു നായകനാക്കിയെന്നു ചോദ്യത്തിന് പോണ്ടിംഗിന് കൃത്യമായ ഉത്തരമുണ്ട്. ധോണി ടീമിലെ ആറാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആയിരിക്കും. അതുല്യമായ പരിചയസമ്പത്താണു ധോണിയുടെ മുതല്‍ക്കൂട്ട്. ധോണി ക്രീസിലുള്ളപ്പോള്‍ ഏതു സാഹചര്യത്തിലും വിജയപ്രതീക്ഷയുണ്ടെന്നും പോണ്ടിങ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News