വെള്ളാപ്പള്ളിയുടെ എസ് എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് ഗിന്നസ് ബുക്കിലേക്ക്; ഏറ്റവും വലിയ ബാലറ്റ് പേപ്പറെന്ന ചരിത്രം സ്വന്തമാകുമോയെന്നറിയാന്‍ കാത്തിരിക്കാം

കൊല്ലം: എസ്എന്‍ ട്രസ്റ്റ് തെരഞ്ഞടുപ്പ് 200 ഓളം സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഉള്‍പ്പെട്ടതാണ് ബാലറ്റ് പേപ്പര്‍. ഒരു വോട്ടര്‍ക്ക് 10 മിനിറ്റ് വരെ വോട്ട് ചെയ്യാന്‍ അനുമതി നല്‍കും. വര്‍ക്കലയിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍. സീറ്റിലേക്കാണ് 117 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്

വെള്ളാപ്പളളി പക്ഷത്തുനിന്ന് 113 പേരും വിമത പക്ഷത്ത് നിന്ന് 117പേരും മല്‍സരിക്കുന്നുണ്ട്. അതേ സമയം കൊല്ലത്ത് 97 സീറ്റിലേക്ക് വെള്ളാപ്പള്ളിപക്ഷത്ത് 97 പേരും സംരക്ഷണസമിതിക്ക് 97 പോരും മല്‍സരരംഗത്തുണ്ട്. തിരുവനതപുരത്ത് 57 സീറ്റിലേക്ക് 100 പേരും മല്‍സരിക്കുന്നു. വര്‍ക്കലയിലെ ബാലറ്റ് പേപ്പര്‍ ഒരു പക്ഷെ തെരഞ്ഞെടുപ്പിനു ശേഷം ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
കൊല്ലത്ത് മാത്രം 15000 പേരാണ് വോട്ടര്‍മാര്‍. രാവിലെ ആരംഭിച്ച വോട്ടെടുപ്പ് സമാധാനപരമായിരുന്നു. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുപക്ഷവും വിജയപ്രതീക്ഷയിലാണ്. വെള്ളാപ്പള്ളിയുടെ പക്കലുള്ള കള്ളതാക്കോല്‍ വാങ്ങി തങ്ങള്‍ കുത്തുവിളക്ക് തെളിയിക്കുമെന്നാണ് വിമതപക്ഷത്തിന്റെ നിലപാട്.

അതേസമയം ഇത് സിനിമയല്ലെന്നും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ പാട്ടും പാടി ജയിക്കുമെന്നും വെള്ളാപ്പള്ളി പക്ഷവും അവകാശപ്പെട്ടു. എന്തായാലും കനത്ത പോലീസ് സുരക്ഷയിലാണ് എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News