
പത്തനം തിട്ട: ബാങ്കിംഗ് സേവനങ്ങള്‍ക് എസ്.ബി.ഐ സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നാണ് റിസര്‍വ് ബാങ്ക് ആക്ടില്‍ പറയുന്നത്. റിസര്‍വ് ബാങ്ക് ആക്റ്റ് 22,27,39 എന്നീ വകുപ്പുകളുടെ ലംഘനമാണ് എസ്.ബി.ഐ യുടേതെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
പഴയ നോട്ടുകള്‍ മാറി നല്‍കുന്നതിന് സര്‍വിസ് ചാര്‍ജ് ഈടാകരുതെന്ന് റിസര്‍വ് ബാങ്കിന്റെ ഡിപാര്‍ട്‌മെന്റ് പേയ്‌മെന്റ് സെറ്റില്‌മെന്റ് 2014ല്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഇ ഉത്തരവിന്റെ സ്പഷ്ടമായ ലംഘനമാണ് ഇപ്പോള്‍ എസ്.ബി.ഐ നടത്തിയിരിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ഡെലീഗെറ്റ പവറാണ് എസ്.ബി.ഐ കൈയടകിയിരിക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആര്‍.ബി.ഐ ആക്റ്റ് 39 അനുസരിച്ച് പഴയ നോട്ടുകള്‍ മാറുന്നതിനും നാണയം മാറി നോട് വാങ്ങുന്നതിനും ജനങ്ങളില്‍ നിന്നും സര്‍വിസ് ചാര്‍ജ് ഇടക്കരുതെന്നു നിയമമുള്ളപ്പോഴാണ് എസ്.ബി.ഐ ചട്ട ലംഘനം നടത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here