കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ പ്രണയിതാക്കളുടെ മൃതദേഹങ്ങള്‍ ഫോര്‍ട്ട് കൊച്ചി തീരത്തടിഞ്ഞു; മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; അന്വേഷണം വ്യാപകം

കൊച്ചി: രാവിലെ 7.45 നാണ് ഫോര്‍ട്ട് കൊച്ചി കല്‍വത്തി പാലത്തിനു സമീപം കടലില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടതായി ബോട്ട് ഡ്രൈവര്‍മാര്‍ പോലീസിനെ അറിയിച്ചത്. ഫോര്‍ട്ട് കൊച്ചി പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കരയ്ക്കടുപ്പിക്കുകയായിരുന്നു.

3 ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞില്ല. കൈകള്‍ ഷാളു കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. മൃതദേഹത്തില്‍ നിന് കിട്ടിയ ഫോണ്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഇവരെ തിരിച്ചറിഞ്ഞത്. പള്ളി മുക്ക് സ്വദേശിയും 24 കാരനുമായ സന്ദീപ് , ഇരുമ്പനം സ്വദേശിനി 18 വയസ്സുള്ള ലയന എന്നിവരാണ് മരിച്ചത്.

ഇരുവരെയും കാണാതായെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കഴിഞ്ഞ 12 ന് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. രണ്ടു പേരും അടുപ്പത്തിലായിരുന്നുവെന്നും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിലുള്ള വിഷമം മൂലം ആത്മഹത്യ ചെയ്തുവെന്നുമാണ് പ്രാഥമിക നിഗമനം.ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News