തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് അനുയോജ്യമെന്ന് ബിസിസിഐ. സ്റ്റേഡിയം സന്ദര്‍ശിച്ച ബിസിസിഐ അധികൃതര്‍ സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി. ഐസിസിയുടെ അംഗീകാരം കിട്ടിയാല്‍ വരും സീസണിലെ മത്സരങ്ങള്‍ക്ക് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായേക്കും.
തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ദേശിയഅന്തര്‍ദേശിയ മല്‍സരങ്ങള്‍ക്ക് സജ്ജമാണോ എന്ന് വിലയിരുത്താനാണ് ബിസിസിഐ അധികൃതരെത്തിയത്. പിച്ചും സ്റ്റേഡിയത്തിലെ മറ്റ് സജ്ജീകരണങ്ങളും പരിശോധിച്ച സംഘം തൃപ്തി രേഖപ്പെടുത്തി. ചെറിയ ചില പുനക്രമീകരണങ്ങള്‍ മാത്രമാണ് സംഘം നിര്‍ദേശിച്ചത്.
വൈകാതെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്രമല്‍സരങ്ങള്‍ക്ക് വേദിയാകുമെന്ന് ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രതിനിധികള്‍ ജൂലെയില്‍ സ്റ്റേഡിയം സന്ദര്‍ശിക്കും. അവരുടെ അനുമതി ലഭിച്ചാല്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന പുതിയ സീസണിലെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here