ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് ജോലി നല്‍കിയ തീരുമാനം ചരിത്രപരം; കൊച്ചി മെട്രോ ചലിക്കുമ്പോള്‍ ലിംഗ സമത്വത്തിന്റെ തിളക്കമാര്‍ന്ന പ്രഖ്യാപനം; ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍

കൊച്ചി : ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ള 23 പേര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമെന്ന് നടി മഞ്ജു വാര്യര്‍. ലിംഗസമത്വത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന പ്രഖ്യാപനത്തോടെയാണ് കൊച്ചി മെട്രോ ചലിച്ചു തുടങ്ങുന്നതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലാണ് മഞ്ജു വാര്യരുടെ അഭിനന്ദനം.

അടുത്ത കാലം വരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരായിരുന്നു ട്രാന്‍സ് ജന്‍ഡര്‍ വിഭാഗക്കാര്‍. ആ മനോഭാവത്തിനൊരു തിരുത്ത് വന്നു തുടങ്ങി. തല കുനിക്കാതെ ആത്മവിശ്വാസത്തോടെയാണ് ട്രാന്‍സ് ജന്‍ഡര്‍ വിഭാഗം പൊതുസമൂഹത്തെ അഭിമുഖീകരിച്ചത്. അവര്‍ക്കു പിന്തുണയുമായി സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അണിനിരന്നവരുമാണ് ഈ മാറ്റത്തിന് പിന്നിലെന്നും മഞ്ജു കുറിച്ചു.

സാമൂഹിക മുന്നേറ്റത്തിന്റെ നാള്‍ വഴിയിലെ നിര്‍ണ്ണായക വിജയമാണ് മെട്രോ റയില്‍ ലിമിറ്റഡ് സൃഷ്ടിച്ചത്. പുരോഗതിയിലേക്കും മാറ്റത്തിലേക്കുമുള്ള യാത്രയില്‍ ഇതിലും നല്ലൊരു തുടക്കമില്ല. ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ഒട്ടേറെ പേരോടൊത്ത് ജോലി ചെയ്തപ്പോഴും വേര്‍തിരിവ് ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. അവര്‍ നമ്മള്‍ തന്നെയാണെന്നും മഞ്ജുവിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News