നാലടിച്ച് ബാഴ്‌സയും റയലും തകര്‍ത്താടി; ലാലിഗ ഫോട്ടോ ഫിനിഷിലേക്ക്

സ്പാനിഷ് ലീഗില്‍ കിരീടപ്പോരാട്ടം ആവേശകരമാകുന്നു. നിര്‍ണായകമായ 37ാം റൗണ്ട് പോരാട്ടത്തില്‍ ബാഴ്‌സലോണയും റയല്‍മാഡ്രിഡും തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ബാഴ്‌സലോണ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലാസ് പാല്‍മാസിനെ തകര്‍ത്തു.

കളിയില്‍ സമ്പൂര്‍ണാധിപത്യം പുലര്‍ത്തിയ ബാഴ്‌സക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോലും എതിരാളികള്‍ക്ക് സാധിച്ചില്ല. സൂപ്പര്‍ താരം നെയ്മറിന്റെ ഹാട്രിക്കാണ് കറ്റാലന്‍ വമ്പന്‍മാര്‍ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ലൂയിസ് സുവാരസിന്റെ വകയായിരുന്നു ശേഷിച്ച ഗോള്‍.

സെവിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് കെട്ടുകെട്ടിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടിയപ്പോള്‍ ടോണി ക്രൂസും നാച്ചോയും ലക്ഷ്യം കണ്ടു. 87 പോയിന്റുമായി ബാഴ്‌സയും റയലും പോയിന്റ് പട്ടികയില്‍ ഒപ്പത്തിനൊപ്പമാണ്. ഗോള്‍ ശരാശരിയുടെ ബലത്തില്‍ ബാഴ്‌സയാണ് മുന്നില്‍. പക്ഷെ ബാഴ്‌സയെക്കാള്‍ ഒരു മത്സരം കുറവ് കളിച്ചിട്ടുള്ളത് റയലിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News