
തിരുവനന്തപുരം: അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പേ വിദ്യാര്‍ത്ഥികളുടെ കൈകളിലേക്ക് പാഠപുസ്തകമെത്തിക്കുകയെന്ന ചരിത്രനേട്ടമാണ് ഇടതുസര്‍ക്കാര്‍ സ്വന്തമാക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങളാണ് ഇന്ന് മുതല്‍ വിതരണം ചെയ്യുന്നത്.
പുസ്തകങ്ങള്‍ സ്‌കൂളുകളിലെത്തിയിട്ട് ദിവസങ്ങളായി. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 22ാം തിയതി മുതല്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും. പുസ്തകങ്ങളുടെ അച്ചടി പൂര്‍ണ്ണമായും പൂര്‍ത്തിയായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധ്യയനവര്‍ഷാരംഭത്തിന് മുമ്പേ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭിക്കുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here