പണമുണ്ടാക്കുന്ന രാഷ്ട്രീയക്കാരെ പുച്ഛമെന്ന് രജനികാന്ത്: തലൈവയുടെ രാഷ്ട്രീയപ്രവേശനം ഉടനുണ്ടാകുമെന്നും സൂചന

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകര്‍ക്ക് മുന്നിലെത്തിയ രജനി തന്റെ രാഷ്ട്രീയപ്രവേശനം ഉടനുണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് നല്‍കിയത്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ ആഞ്ഞടിച്ച സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയനേതാക്കള്‍ ആരാധകരെ ചൂഷണം ചെയ്യുകയാണെന്നും അഭിപ്രായപ്പെട്ടു

പണത്തിനായി രാഷ്ട്രീയത്തില്‍ ഇടപെടുന്നവരാണ് ഇന്ന് എറ്റവുമധികമുള്ളതെന്നും ആരാധകരുടെ പ്രിയതാരം പറഞ്ഞു. പണമുണ്ടാക്കുന്ന രാഷ്ട്രീയക്കാരെ പുച്ഛമാണെന്നും രജനി വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ച താരം പക്ഷെ തന്റെ രാഷ്ട്രീയ പ്രവേശനം എപ്പോളുണ്ടാകുമെന്ന് വ്യക്തമാക്കിയില്ല.

അതേസമയം നാളെ എന്ത് സംഭവിക്കുമെന്ന് ദൈവമാണ് തീരുമാനിക്കുന്നതെന്ന് പറഞ്ഞതിലൂടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. രാഷ്ട്രീയ പ്രവേശന സാധ്യതകളുമായി താരം രംഗത്തെത്തിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News