ഇന്ത്യന്‍ വീഥിയില്‍ തരംഗമാകാന്‍ അപ്പാച്ചെ RR 310S ഉടനെത്തും; ബിഎംഡബ്ല്യൂ സഖ്യത്തിലുള്ള ആദ്യ മോഡലാണ് 310S

ഇരുചക്രവാഹന പ്രേമികളുടെ കാത്തിരിപ്പ് ഇനി അധികം നീളില്ല. ഇന്ത്യന്‍ വീഥികളെ പുളകമണിയിക്കാന്‍ ടിവിഎസ് അപ്പാച്ചെ RR 310 S ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തും. ടിവിഎസ് ബിഎംഡബ്യൂ സഖ്യത്തില്‍ നിന്നുള്ള ആദ്യ മോഡലെന്ന സവിശേഷതയും ഇതിനുണ്ട്.

ബിഎംഡബ്യൂ G310R മോഡലിന്റെ അടിസ്ഥാനത്തിലാണ് ഈ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കിന്റെ നിര്‍മാണം. 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അകുല 310 എന്ന പേരില്‍ ഇന്ത്യന്‍ നിര്‍മാതാക്കളായ ടിവിഎസ് അപ്പാച്ചെ RR 310 S കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരുന്നു. ടിവിഎസ് റേസിങിന്റെ 33 വര്‍ഷത്തെ അനുഭവ സമ്പത്താണ് അകൂലയുടെ ഉയിത്തെഴുന്നേല്‍പ്പ്.

ഏകദേശം രണ്ടു ലക്ഷത്തിനുള്ളിലാകും വിപണി വില. സ്റ്റിഫ് അലൂമിനിയം ഫ്രെയിമില്‍ കാര്‍ബണ്‍ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി പൂര്‍ണമായും നിര്‍മിച്ചിരിക്കുന്നത്. ടി.വി.എസ് നിരയില്‍ ഏറ്റവും കരുത്ത് കൂടിയവനാണ് പുതിയ RR 310 S. 313 സി.സി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 34 ബി.എച്ച്.പി കരുത്തും 28 എന്‍.എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News