ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം നിര്‍മാതാവ് ആത്മഹത്യ ചെയ്തു; ഭാര്യയുടെ ബന്ധുക്കള്‍ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ പെന്‍ഡ്രൈവില്‍; ഭാര്യക്കെതിരെയും പരാമര്‍ശം

പൂനെ: ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം സിനിമാ നിര്‍മാതാവ് ആത്മഹത്യ ചെയ്തു. മറാത്തി നിര്‍മാതാവ് അതുല്‍ ബി. തപ്കിറിനെയാണ് ഞായറാഴ്ച പൂനെയിലെ ഹോട്ടല്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തികപ്രശ്‌നങ്ങളും കുടുംബപ്രശ്‌നങ്ങളുമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് അതുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.

പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചെത്തിയ പൊലീസ് ഹോട്ടല്‍ മുറിയുടെ പൂട്ട് തകര്‍ത്താണ് അകന്ന് പ്രവേശിച്ചത്.

ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: അവസാനചിത്രമുണ്ടാക്കിയ സാമ്പത്തിക നഷ്ടം കുടുംബബന്ധത്തെയും ബാധിച്ചിരുന്നു. ഇക്കാര്യത്തില്‍ ഭാര്യ പ്രിയങ്ക നിരന്തരം കുറ്റപ്പെടുത്തിയതായും ആറു മാസത്തിനു മുമ്പ് ഭാര്യ തന്നെ വീട്ടില്‍നിന്നു പുറത്താക്കിയതായും അതുല്‍ പോസ്റ്റില്‍ പറയുന്നു. മക്കളെയും തന്നില്‍ നിന്ന് അകറ്റിയിരുന്നെന്നും അതുല്‍ പോസ്റ്റില്‍ പറയുന്നു.

മക്കളെ ഭാര്യ ശ്രദ്ധിക്കുന്നില്ലെന്നും അവരെ പിതാവിന് കൈമാറണമെന്നും അതുല്‍ പോസ്റ്റില്‍ ആവശ്യപ്പെടുന്നു. ഭാര്യയുടെ ബന്ധുക്കള്‍ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അതുല്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here