ദില്ലി: രാജ്യത്ത് ഞെട്ടിക്കുന്ന ബലാത്സംഗങ്ങള്‍ക്ക് കുറവില്ല. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ദില്ലിക്ക് സമീപമുള്ള ഗുഡ്ഗാവിലായിരുന്നു ഏറ്റവും പുതിയ സംഭവം. കൊണാട്ട്‌പ്ലേസില്‍ നിന്നും സിനിമ കണ്ടതിനു ശേഷം യുവതി ടാക്‌സിയില്‍ ഗുഡ്ഗാവ് സെക്ടര്‍ 17 നടുത്തുള്ള വീടിനു സമീപം ഇറങ്ങി.
ഇവിടെ നിന്നും വീട്ടിലേക്ക് നടന്നു പോകുന്ന വഴി കാറിലെത്തിയ മൂന്നംഗം സംഘം കാറിലേക്ക് വലിച്ചു കയറ്റി. നജഫ്ഗഡ് ഭാഗത്തേക്ക് ഓടിച്ചു പോയ കാറിനകത്ത് വച്ച് ബലാംത്സംഗം ചെയ്തതിനു ശേഷം വഴിയരികില്‍ ഉപേക്ഷിച്ചു. ഇതുവഴി വരികയായിരുന്ന ബൈക്ക് യാത്രികനാണ് പൊണ്‍കുട്ടിയെ പോലീസ് സ്റ്റേഷനിലെത്താന്‍ സഹായിച്ചത്.
സംഭവത്തെ കുറിച്ച് പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കാറിലുണ്ടായിരുന്ന ഒരാളെ ദീപക് എന്ന് വിളിക്കുന്നതായി കേട്ടെന്നും യുവതി മൊഴി നല്‍കി. യുവതിയെ തട്ടിക്കൊണ്ടു പോയ കാര്‍ തിരിച്ചറിയാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ഇതിനായി സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഗുഡ്ഗാവ് പോലീസ് എസിപി മനീഷ് സെഹ്ഗാള്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.