
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തമിഴ് ചാനലായ പുതിയ തലമുറൈയാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
862 ഏക്കര്‍ തേയിലത്തോട്ടത്തിന് നടുവില്‍ ഒരു കുന്നിന് മുകളിലാണ് കോടനാട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. കോട്ടഗിരിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എസ്‌റ്റേറ്റിന്റെ പ്രവേശന കവാടത്തില്‍ എത്താം. ചെന്നൈയില്‍ നിന്നും വിമാനമാര്‍ഗം കോയമ്പത്തൂരില്‍ എത്തുന്ന ജയലളിത ഹെലികോപ്റ്ററിലാണ് ബംഗ്ലാവില്‍ എത്തിയിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here