‘സെല്‍ഫിയെടുക്കുന്നത് കൂട്ടബലാത്സംഗത്തിന് തുല്യം’; വിചിത്ര അഭിപ്രായപ്രകടനവുമായി ഷീല; സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും വിമര്‍ശനം

സെല്‍ഫിയെടുക്കുന്നത് കൂട്ടബലാത്സംഗത്തിന് തുല്യമാണെന്ന അഭിപ്രായവുമായി നടി ഷീല. ആരെങ്കിലും സെല്‍ഫിയെടുക്കാന്‍ വരുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ഷീല ഒരു അഭിമുഖത്തില്‍ പറഞ്ഞു.

മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഷീല നടത്തുന്നത്. പഴയ കാലത്തെ സിനിമാ പ്രൊഡ്യൂസര്‍മാര്‍ മായമില്ലാത്ത ആളുകളായിരുന്നെന്നും വാക്കിന് വിലയുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ എഗ്രിമെന്റ് ഒന്നും വേണ്ടിയിരുന്നില്ല. എന്നാല്‍ ഇന്ന് മുഴുവന്‍ മായമാണ്. ഇന്ന് സിനിമയുടെ കഥ ചോദിച്ചാല്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് അറിയില്ല. ഡയറക്ടര്‍മാരാണ് കഥ പറയുന്നത്.-ഷീല പറയുന്നു.

കാരണം നായകന്‍ തീരുമാനിക്കേണ്ട ഘട്ടത്തിലാണ് ഇന്ന് സിനിമാലോകം. ഇവര്‍ ആരും കഥ വായിക്കുന്നില്ല. പണം മുടക്കുന്ന പ്രൊഡ്യൂസേഴ്‌സ് പോലും ഇന്ന് കഥ കേള്‍ക്കുന്നില്ല. എടുക്കുന്ന പടം ഓടും ഓടില്ല എന്ന ഒരു വിശ്വാസം പോലും ഇല്ലാത്ത ആളുകള്‍ ഇന്ന് ഒരുപാട് പേരുണ്ട്. സിനിമയില്‍ അവരുടെ സഹപ്രവര്‍ത്തകര്‍ എടുക്കുന്ന പടത്തില്‍ പ്രവര്‍ത്തിച്ച് സിനിമയെ മനസിലാക്കിയിട്ടാണ് സംവിധാനത്തിലേക്ക് വരുന്നത്. ഇപ്പോള്‍ ദുബായ് നിന്നൊരാള്‍ വരുന്നു കുറച്ച് കാശുണ്ട് ഒരു പടം എടുക്കാം എന്ന രീതിയാണ്- ഷീല കുറ്റപ്പെടുത്തുന്നു.

ഇപ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തമായി കാരവാന്‍ ഉള്ളപ്പോള്‍ അന്ന് ഞങ്ങള്‍ക്കൊന്നു ഇരിക്കാന്‍ ഒരു കസേര പോലും ഇല്ലായിരുന്നെന്നും ഷീല പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News