10 വയസ്സുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പീഡനം പുറത്തറിഞ്ഞത് ആശുപത്രിയിലെത്തിച്ചപ്പോള്‍

റോഹ്തക്: കഴിഞ്ഞ ദിവസം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കൂട്ടമാനംഭംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പാണ് ഹരിയാനയിലെ റോഹ്ത്തക്കില്‍ നിന്ന് ഞെട്ടിക്കുന്ന പീഡനവാര്‍ത്ത പുറത്തുവന്നത്. പത്തുവയസ്സുകാരിയോട് രണ്ടാനച്ഛന്‍ ചെയ്ത കൊടു പീഡനത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്.

പത്തുവയസ്സുകാരിയെ രണ്ടാനച്ഛന്‍ നിരന്തരം ലൈംഗീകമായി പീഡിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ഏവരും അറിഞ്ഞത്. പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു.

രണ്ടാനച്ഛനാണ് തന്നെ നിരന്തരം പീഡിപ്പിച്ചതെന്ന സത്യം പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരം വെളിച്ചത്തുവന്നത്. അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ഇയാള്‍ കൂട്ടിയെ പീഡിപ്പിച്ചിരുന്നത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കുട്ടിക്ക് അഞ്ചുമാസം വളര്‍ച്ചയെത്തിയതിനാല്‍ അബോര്‍ഷന്‍ ചെയ്യാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News