പ്ലസ്ടു പരീക്ഷയില്‍ 83.37 ശതമാനം വിജയം; വിജയശതമാനം വര്‍ധിച്ചു; കണ്ണൂര്‍ ജില്ലയ്ക്ക് തിളക്കമാര്‍ന്ന നേട്ടം; വിഎച്ച്എസ്ഇയിലും മികച്ച വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ മികച്ച വിജയമാണ് ഇക്കുറി ഉണ്ടായത്. പ്ലസ് ടു പരീക്ഷയില്‍ 83.37 ആണ് വിജയ ശതമാനം. ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള ജില്ല കണ്ണൂരാണ്. 87.22 ശതമാനമാണ് കണ്ണൂരിലെ വിജയശതമാനം.

77.65 വിജയശതമാനമുള്ള പത്തനംതിട്ടയാണ് ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും പിന്നില്‍. 86.25 ശതമാനമാണ് സയന്‍സ് വിദ്യാര്‍ഥികളുടെ വിജയശതമാനം. കൊമേഴ്‌സിലെ വിജയശതമാനം 83.96 ഉം ഹ്യൂമാനിറ്റികിസില്‍ 75.02 ഉം വിജയശതമാനമുണ്ട്.

83 സ്‌കൂളുകള്‍ നൂറുശതമാനം വിജയം സ്വന്തമാക്കി. ഇതില്‍ എട്ട് സര്‍ക്കാര്‍ സ്‌കൂളുകളും പെടുമെന്നത് വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. വിഎച്ച്എസ്ഇയില്‍ വിജയശതമാനം 81.5 ആണ്. 3,05,262 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. സേ പരീക്ഷ ജൂണ്‍ എഴു മുതല്‍ നടക്കും. ഈ മാസം 25ാം തിയതി വരെ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here