ദില്ലി : ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ തള്ളി സംസ്ഥാന നേതാവ് ശോഭ സുരേന്ദ്രന്‍. ഗവര്‍ണ്ണര്‍ക്കെതിരെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഗവര്‍ണറുടെ നിഷ്‌ക്രിയത്വമാണ് കണ്ണൂരിലെ കൊലപാതകത്തിന് കാരണം. തന്റെ പരാമര്‍ശത്തില്‍ എവിടെയാണ് മാന്യതക്കുറവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി ദേശീയ വക്താവും കേന്ദ്ര മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി വിമര്‍ശിച്ചത് തന്നെയല്ല. രാജീവ് പ്രതാപ് റൂഡി പറഞ്ഞതില്‍ തെറ്റില്ല. സര്‍വകക്ഷി യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ മുഖ്യമന്ത്രി ലംഘിച്ചു. മുന്‍പ് കൊലപാതകങ്ങള്‍ നടന്നപ്പൊഴും ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയെനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ സ്ഥാനമൊഴിയണമെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ പി സദാശിവത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ ഈ പ്രസ്താവന തള്ളിയാണ് കേന്ദ്ര നേതാവായ രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചത്. ഭരണഘടനാ സ്ഥാനങ്ങളോട് എല്ലാവര്‍ക്കും ബഹുമാനം വേണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
ഭരണഘടന അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി. ബിജെപി നേതാക്കളുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയത് ചട്ടമനുസരിച്ചുള്ള നടപടിയാണ്. ഇത് അംഗീകരിക്കണം. ഗവര്‍ണര്‍ ഉചിതമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജീവ് പ്രതാപ് റൂഡി നേരത്തെ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.