കേരളത്തില്‍ അഫ്‌സ്പ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; അഫ്‌സ്പയ്‌ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം; ബിജെപിയുടെ പ്രചരണം വാസ്തവ വിരുദ്ധമെന്നും മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : കണ്ണൂരില്‍ പ്രത്യേക സൈനികാധികാര നിയമം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഫ്‌സ്പയ്‌ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധമുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അഫ്‌സ്പ കൊണ്ട് പരിഹരിക്കാനാകില്ല. കേരളത്തില്‍ അഫ്‌സ്പ നടപ്പാക്കാനാകില്ലെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്രമങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ക്രിമിനല്‍ നടപടിക്രമത്തില്‍ കൃത്യമായി പറയുന്നുണ്ട്. കണ്ണൂരിലെ അക്രമ സംഭവങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. കണ്ണൂരില്‍ ഇതുവരെ 220 സമാധാന യോഗങ്ങള്‍ നടത്തി. സംസ്ഥാന തലത്തില്‍ സര്‍വകക്ഷി സമാധാന യോഗവും ചേര്‍ന്നു. നല്ലനിലയിലാണ് സമാധാന ശ്രമങ്ങല്‍ മുന്നോട്ടുപോവുന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

പയ്യന്നൂരിലെ കൊലപാതകം സംബന്ധിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 14 സംഘപരിവാറുകാര്‍ കൊല്ലപ്പെട്ടു എന്ന ബിജെപി പ്രചരണം വാസ്തവ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ അറിയിച്ചു.

ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് മുഖ്യമന്ത്രിയുടെ മറുപടി. പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ബിജെപി പരാതി നല്‍കിയത്. ഇതിന്മേല്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി മറുപടി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News