25 വര്‍ഷത്തിനിടെ ആദ്യമായി ഇമാന്‍ വലതുകൈ ചലിപ്പിച്ചു; ആരോഗ്യ നില ഗുരുതരം, ഹൃദയ വാല്‍വിന് ദ്വാരമുണ്ടെന്നും അബുദാബിയിലെ ഡോക്ടര്‍മാര്‍

അബുദാബി : 25 വര്‍ഷത്തിനിടെ ആദ്യമായി ഇമാന്‍ വലതുകൈ ചലിപ്പിച്ചുവെന്ന് ഡോക്ടര്‍മാര്‍. എന്നാല്‍ ഇമാന്റെ ആരോഗ്യനില ഗുരുതരമാണ്. ഇദ്ദേഹത്തിന്റെ ഹൃദയ വാല്‍വിന് ദ്വാരം വീണതായുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇമാനെ ചികിത്സിക്കുന്ന അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 11നാണ് ഇമാന്‍ ചികിത്സക്കായി ഇന്ത്യയിലെത്തിയത്. മുംബൈ സൈഫി ആശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ കഴിയവെ ഇമാന്റെ ശരീരഭാരം കുറഞ്ഞു. ഇന്ത്യയിലെത്തുന്ന സമയത്ത് 498 കിലോഗ്രാമായിരുന്നു ശരിരഭാരം. ഇതില്‍ നൂറ് കിലോഗ്രാമിലധികം ഭാരം കുറഞ്ഞതായി ചികിത്സയ്ക്കിടെ മുംബൈയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

എന്നാല്‍ ചികിത്സ മോശമാണെന്നും ഇമാന്റെ ഭാരം കുറയുന്നില്ലെന്നും സഹോദരി സൈമ ആരോപിച്ചു. സോഷ്യല്‍മീഡിയയിലെ പോസ്റ്റ് വിവാദമായ സാഹചര്യത്തിലാണ് ഇമാന്റെ ഇന്ത്യയിലെ ചികിത്സ അവസാനിപ്പിച്ചത്.

ആരോപണത്തെ തുടര്‍ന്ന് മെഡിക്കല്‍ ടീം അംഗം രാജിവെച്ചത് വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ ചികിത്സകള്‍ക്കായി ഇമാനെ അബുദാബിയില്‍ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News