വനത്തിനു നടുവിലെ മത്സ്യകൃഷിയില്‍ നൂറുമേനി വിളവ്; കരിമീന്‍ കൃഷിയില്‍ നേട്ടം കൊയ്ത് ഫാമിംഗ് കോര്‍പ്പറേഷന്‍

കൊല്ലം: വനത്തിനു നടുവിലെ മത്സ്യകൃഷിയില്‍ കരിമീനിന് നൂറുമേനി വിളവ്. കൊല്ലം മുള്ളുമല എസ്റ്റേറ്റില്‍ സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷനാണ് പരീക്ഷണാടിസ്ഥാനത്തില്‍ കരിമീന്‍ കൃഷിയില്‍ മികച്ച നേട്ടം കൊയ്തത്.

4 കുളങ്ങളില്‍ ഒന്നില്‍ മാത്രമാണ് കരിമീന്‍ വിത്തിട്ട് കൃഷി നടത്തിയത്. ഫിഷറീസിന്റേയും മത്സ്യ വികസന ഏജന്‍സിയുടേയും സഹകരണത്തോടെയായിരുന്നു ശുദ്ധജല മത്സ്യകൃഷി. ഫാമിംഗ് കോര്‍പ്പറേഷന്റെ മുള്ളുമലയില്‍ നിര്‍മ്മിച്ച കുളത്തില്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോള്‍ മാനേജ്‌മെന്റിനും ഇതൊരു പരീക്ഷണമായിരുന്നു.

രാസപദാര്‍ത്ഥങ്ങള്‍ കലരാത്ത ശുദ്ധമായ മത്സ്യം വിപണിയിലെത്തിക്കുകയാണ് ഫാമിംഗ് കോര്‍പ്പറേഷന്റെ ലക്ഷ്യം. കട്ടള രോഹു മൃഗാല്‍ സേപ്രിനസ്സ് ഗ്രാഫ്കാര്‍പ് തുടങ്ങിയ മല്‍സ്യങ്ങളും എസ്റ്റേറ്റ് കുളങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. മറ്റ് എസ്റ്റേറ്റുകളിലും മത്സ്യ കൃഷി എസ്എഫ്‌സികെ തുടങ്ങാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here