
കൊച്ചി: മാലിന്യം നിറഞ്ഞ കൊച്ചി പേരണ്ടൂര്‍ കനാലിന് സമീപം താമസിക്കുന്നവര്‍ക്ക് ആശ്വാസവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കനാലിന്റെ നവീകരണം മഴക്കാലത്തിന് മുമ്പെ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കമ്മീഷന്‍ അധ്യക്ഷന്‍ പി മോഹന്‍ദാസ് നിര്‍ദ്ദേശം നല്‍കി.
മാസങ്ങളായി ദുര്‍ഗന്ധം സഹിച്ച പേരണ്ടൂര്‍ കാനിലിന് സമീപം താമസിക്കുന്നവരുടെ ദുരിതം നേരിട്ട് ബോധ്യപ്പെട്ടാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച കമ്മീഷന്‍ അധ്യക്ഷന്‍ കനാലിന്റെ നവീകരണം മഴക്കാലത്തിന് മുന്നെ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കനാലിനെ വെള്ളത്തിന്റെ ഒഴുക്കിനെ പോലും സാരമായി ബാധിക്കുന്ന രീതിയിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഇറച്ചിയുടെ അവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും എല്ലാം ചാക്കുകളിലും അല്ലാതെയും നിക്ഷേപിച്ചിരിക്കുകയാണ്. നഗരസഭയുടെ ചന്തക്ക് സമീപത്തുകൂടെ ഒഴുകുന്ന കനാലില്‍ മലിന്യം നീക്കം ഇതുവരെ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കമ്മീഷന്‍ ഇടപെടല്‍ ശക്തമാക്കിയത്.
കൊച്ചി മെട്രോ റെയില്‍ അധികൃതരും നഗരസഭാ അധികൃതരും കമ്മീഷന്‍ അധ്യക്ഷന് ഒപ്പം ഉണ്ടായിരുന്നു. അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത മഴക്കാലം പേരണ്ടൂര്‍കാര്‍ക്ക് പകര്‍ച്ചവ്യാധികളുടേതാവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here