പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടി മാളവിക

പ്ലസ്ടു പരീക്ഷയില്‍ നടി മാളവിക നായര്‍ക്ക് മികച്ച വിജയം. എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കും നേടിയാണ് മാളവിക നായര്‍ മികച്ച വിജയം നേടിയത്. ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 600ല്‍ 600 മാര്‍ക്കും നേടിയാണ് തൃശൂര്‍ വിവേകോദയം ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയായ മാളവികയുടെ വിജയം.

ഫേസ്ബുക്ക് പേജിലൂടെ മാളവിക തന്നെയാണ് ഉന്നത വിജയത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. തന്റെ അധ്യാപകര്‍ക്കും സുഹൃത്തുകള്‍ക്കും ഫേസ്ബുക്ക് സുഹൃത്തുകള്‍ക്കും നന്ദിയും മാളവിക പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ബാല താരമായി സിനിമയിലെത്തിയ മാളവിക നായികയായി അഭിനയത്തില്‍ തിരിച്ചെത്തിയ വര്‍ഷം തന്നെ വിദ്യഭ്യാസത്തിലും മികച്ച നേട്ടം കൈവരിക്കാനായത് മാളവികയ്ക്ക് ഇരട്ടി മധുരമാണ് നല്‍കുന്നത്.

മമ്മൂട്ടിയുടെ മകളായി 2006ല്‍ കറുത്ത പക്ഷികളിലൂടെയാണ് മാളവിക സിനിമയിലെത്തുന്നത്. ചിത്രത്തിലെ കണ്ണ് കാണാത്ത കുട്ടിയുടെ വേഷം വലിയ പേക്ഷ്രക ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിലേതിനുള്‍പടെ രണ്ട് തവണ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലചിത്രപുരസ്‌ക്കാരവും മാളവിക നേടിയിട്ടുണ്ട്. ടിനി ടോം നായകനായ ഡഫേദാറില്‍ നായികയായിരുന്നു മാളവിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News