പ്രിയങ്കയുടെ അറുത്തു മാറ്റിയ തലഭാഗവും കണ്ടെത്തി; യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് വിവാഹം കഴിഞ്ഞ് നാലാം ദിവസം

മുംബൈ: ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയ നവവധുവിന്റെ അറുത്തു മാറ്റിയ തല പൊലീസ് കണ്ടെത്തി. വര്‍ളി സ്വദേശിനിയായ പ്രിയങ്ക ഗൗരവ് (23) എന്ന യുവതിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് പ്രിയങ്കയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു.

ഈ മാസം അഞ്ചിനാണ് പ്രിയങ്കയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയത്. അടുത്ത ദിവസം യുവതിയുടെ തലയില്ലാത്ത ഉടല്‍ നവി മുംബൈയിലെ അഴുക്കുചാലില്‍ നിന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വര്‍ളിയിലെ വീട്ടില്‍ നിന്നും മൃതദേഹത്തിന്റെ കൈകളും കാലുകളും കണ്ടെത്തി. ഇതോടെയാണ് പൊലീസ് പ്രിയങ്കയുടെ ഭര്‍ത്താവായ സിദ്ദേഷിന്റെ പിന്നാലെ കൂടിയത്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സിദ്ദേഷ് മൃതദേഹത്തിന്റെ തലഭാഗം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുത്തത്. താനെയിലെ സഹാറാപൂര്‍ നാസിക് റോഡിലുളള വനപ്രദേശത്താണ് യുവതിയുടെ തലഭാഗം കണ്ടെത്തിയത്.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സിദ്ദേഷിന്റെ മാതാപിതാക്കളായ മനോഹര്‍ (50), മാധുരി (48), സുഹൃത്ത് ദുര്‍ഗേഷ് പട്‌വ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News