ആര്‍എസ്എസുകാര്‍ ചവിട്ടിക്കൊന്ന അനന്തുവിന് പ്ലസ്ടു പരീക്ഷയില്‍ വിജയം; ആര്‍എസ്എസ് ഗുണ്ടകള്‍ തകര്‍ത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ

ആലപ്പുഴ: ആലപ്പുഴ വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്ന അനന്തുവിന് പ്ലസ്ടു പരീക്ഷയില്‍ വിജയം. രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന അനന്തു പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്. 65ശതമാനം മാര്‍ക്കോടെയാണ് കൊമേഴ്‌സ് ബാച്ചിലെ വിദ്യാര്‍ഥിയായ അനന്തു വിജയിച്ചത്.

പട്ടണക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് കളപ്പുരക്കല്‍ നികര്‍ത്തില്‍ അശോകന്‍ നിര്‍മല ദമ്പതികളുടെ മകനാണ് അനന്തു. അനന്തുവിന്റെ വിജയവാര്‍ത്ത അറിഞ്ഞതോടെ ആ ഗ്രാമത്തില്‍ വീണ്ടും ദുഃഖം അണപൊട്ടി.

ഏപ്രില്‍ അഞ്ചിന് രാത്രി വയലാര്‍ നീലിമംഗലം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ഉത്സവത്തിനിടെ ആര്‍എസ്എസുകാര്‍ അനന്തുവിനെ ഓടിച്ചിട്ട് വീഴ്ത്തിയ ശേഷം ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസ് ശാഖയില്‍ പോകുന്നത് നിര്‍ത്തിയതാണ് ആസൂത്രിത കൊലപാതകത്തിന് കാരണമായത്.

കേസില്‍ പ്രതികളായ വയലാറിലെ ആര്‍എസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖ് ഉള്‍പ്പെടെ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ മുതിര്‍ന്നവര്‍ റിമാന്‍ഡിലും പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ ജുവനൈല്‍ ഹോമിലുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News