ചിദംബരത്തിന്റെ വീടുകളില്‍ സിബിഐ റെയ്ഡ്; തന്നെ നിശബ്ദനാക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കമെന്ന് ചിദംബരം

ദില്ലി: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തിയുടെയും വീടുകളില്‍ സിബിഐ റെയ്ഡ്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള 16 ഇടങ്ങളിലാണ് പരിശോധന തുടരുന്നത്. വിവാദമായ എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ കേന്ദ്ര ധനമന്ത്രിയായിരിക്കെ ചിദംബരം നിയമവിരുദ്ധമായി ഇടപെട്ടതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡെന്നാണ് സൂചന.

അതേസമയം, തന്നെയും മകനെയും വേട്ടയാടാന്‍ സിബിഐ അടക്കമുള്ള ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് ചിദംബരം ആരോപിച്ചു. തന്നെ നിശബ്ദനാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും ചിദംബരം ആരോപിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും സന്നദ്ധ സംഘടനകളുടെ നേതാക്കള്‍ക്കെതിരെയും ഇതേ തന്ത്രം തന്നെയാണ് മോദി പയറ്റുന്നത്. എന്നാല്‍ താന്‍ നിശബ്ദനാകില്ലെന്നും എഴുത്തും പ്രസംഗവും തുടരുമെന്നും ചിദംബരം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News