കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ കുമ്മനത്തിന്റെ ശ്രമം; വ്യാജവീഡിയോയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി; പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശം

കണ്ണൂര്‍: ആര്‍എസ്എസ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയത്. കണ്ണൂരിനെ കലാപഭൂമിയാക്കാനാണ് കുമ്മനത്തിന്റെ ശ്രമമെന്ന് പരാതിയില്‍ പറയുന്നു. പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ആര്‍എസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നുവെന്ന പേരിലാണ് കുമ്മനം വീഡിയോ പ്രചരിപ്പിച്ചത്. പാപ്പിനിശേരി പ്രദേശത്തു നിന്നുമുള്ള വീഡിയോ എന്നാണ് കുമ്മനത്തിന്റെ വാദം. എന്നാല്‍ പാപ്പിനിശേരി പ്രദേശത്ത് ഇത്തരമൊരു പ്രകടനം നടന്നിട്ടില്ലെന്ന് ഡിവൈഎസ്പി സദാനന്ദന്‍ വ്യക്തമാക്കി.

കുമ്മനം പോസ്റ്റ് ചെയ്ത കുറിപ്പും വീഡിയോയും നിയമവിരുദ്ധമാണെന്നും ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കുമ്മനത്തിന്റെ പോസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here