
ബാഹുബലി റിലീസ് ചെയ്തത് മുതല്‍ കേള്‍ക്കുന്നതാണ് അനുഷ്‌കയുടെയും പ്രഭാസിന്റെയും വിവാഹം. പ്രഭാസുമായി നടി പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും തെലുങ്കു മാധ്യമങ്ങളിലാണ് ആദ്യം വാര്‍ത്ത വന്നത്. അനുഷ്‌കയുടെ ഔദ്യോഗികവൃത്തങ്ങളില്‍ നിന്നാണ് ഈ വാര്‍ത്ത വന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്. ഇത് പിന്നീട് മലയാള മാധ്യമങ്ങളിലടക്കം നിറഞ്ഞു. എന്നാല്‍ അത് വ്യാജവാര്‍ത്തയാണെന്ന് താരത്തിന്റെ അടുത്തവൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോഴും തെലുങ്കു മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് പ്രഭാസിന്റെ വിവാഹവാര്‍ത്ത തന്നെയാണ്. പ്രഭാസ് ഉടന്‍ വിവാഹിതനാകുമെന്നാണ് വാര്‍ത്തകള്‍. 37കാരനായ പ്രഭാസിനായി വധുവിനെ വീട്ടുകാര്‍ കണ്ടെത്തി കഴിഞ്ഞെന്നും വിവാഹതീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്ത സിനിമയ്ക്ക് മുമ്പ് തന്നെ പ്രഭാസ് വിവാഹം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബാഹുബലിയുടെ ഷൂട്ടിംഗിന് വേണ്ടിയാണ് പ്രഭാസ് വിവാഹം നീട്ടിയത്. അഞ്ച് വര്‍ഷമാണ് ചിത്രത്തിനായി പ്രഭാസ് മാറ്റിവച്ചത്. ഈ കാലയളവില്‍ 6000ഓളം വിവാഹാലോചനകള്‍ പ്രഭാസ് വേണ്ടെന്ന് വച്ചെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here