എഡ്വേര്‍ഡ് ഫിലിപ്പ് ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രി

എഡ്വേര്‍ഡ് ഫിലിപ്പ് ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയാകും. പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ തിങ്കളാഴ്ചയാണ് ഫിലിപ്പിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവാണ്  46കാരനായ ഫിലിപ്പ്. വടക്കന്‍ തുറമുഖ നഗരമായ ലെ ഹവറിലെ മേയറാണ്.

ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ രണ്ടാമത്തെ ദിവസം തന്നെയാണ് മാക്രോണ്‍ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. ഭരണത്തില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രാതിനിധ്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായാണ് മാക്രോണ്‍ തന്റെ പാര്‍ട്ടില്‍നിന്ന് അല്ലാത്ത എഡ്വേര്‍ഡ് ഫിലിപ്പിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. എല്‍മാര്‍ഷ് പാര്‍ട്ടി നേതാവാണ് പ്രസിഡന്റ് മാക്രോണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News