‘ആ പകല്‍ മാന്യന്‍മാര്‍ ആദ്യം ചോദിക്കുന്നത് വീഡിയോ കിട്ടിയോ എന്നാണ്’; ഫേസ്ബുക്ക് ഉപയോഗിക്കാത്തതിന്റെ കാരണം വ്യക്തമാക്കി രജീഷ വിജയന്‍

അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലെ സ്വാഭാവിക അഭിനയത്തിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട രജീഷ വിജയന് തീരെ താല്‍പര്യമില്ലാത്ത ഒന്നാണ് സോഷ്യല്‍മീഡിയ ഉപയോഗം. താന്‍ രണ്ടുവര്‍ഷമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നില്ലെന്നും അതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ടെന്നും താരം വ്യക്തമാക്കുന്നു.


ഫേസ്ബുക്കിനോടുള്ള താല്‍പര്യ കുറവിന്റെ കാരണം താരം വ്യക്തമാക്കുന്നത് ഇങ്ങനെ:

‘സോഷ്യല്‍മീഡിയയില്‍ ആക്ടീവല്ല ഞാന്‍. ഞാന്‍ മനസിലാക്കിയിടത്തോളം വ്യാജ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും വ്യാജന്‍മാര്‍ക്ക് വിലസാനുമുള്ള ഇടമാണ് പലപ്പോഴും ഫേസ്ബുക്ക്. നമുക്ക് നേരിട്ട് കാണാതെ ഒരാളെ വിലയിരുത്താന്‍ പറ്റില്ല. സോഷ്യല്‍മീഡിയകളില്‍ പകല്‍ മാന്യന്മാരായിട്ടുള്ള ഒരുപാട് ആളുകളുണ്ട്. ഒരു സ്ത്രീക്ക് എന്തെങ്കിലും പറ്റിയെന്നറിയുമ്പോള്‍ ആദ്യം ചോദിക്കുന്നത് അതിന്റെ വീഡിയോ കിട്ടിയോയെന്നാണ്. അങ്ങനെയുള്ള കള്‍ച്ചറിനോട് എനിക്ക് താല്‍പ്പര്യമില്ല.’-രജീഷ പറയുന്നു.

‘സോഷ്യല്‍മീഡിയയില്‍ പെട്ടുപോയെങ്കില്‍ ഫുള്‍ടൈം ഫോണിലായിരിക്കും. ഒരു പുസ്തകം വായിക്കാനോ, ആസ്വദിച്ച് ഫുഡ് കഴിക്കാനോ, സിനിമ കാണാനോ സാധിക്കില്ല. വാട്‌സ്‌സാപ്പ് വേണ്ടെന്നുവച്ചാല്‍ രണ്ടാഴ്ച എല്ലാവര്‍ക്കും പ്രയാസമായിരിക്കും. എല്ലാവരുടെയും കമ്മ്യൂണിക്കേഷന്‍ അതിലാണല്ലോ? എന്നാല്‍ അതു കഴിഞ്ഞാല്‍ കിട്ടുന്ന സമാധാനം പറഞ്ഞറിയിക്കാന്‍ പറ്റില്ല. അത് അനുഭവിച്ചറിയണം. ഞാനും ഇതുപോലെ സോഷ്യല്‍മീഡിയായില്‍ ഉണ്ടായിരുന്നു. രണ്ടുവര്‍ഷമായി നിര്‍ത്തിയിട്ട്. ഇപ്പോള്‍ എന്തൊരു സമാധാനം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here