ലാലുപ്രസാദ് യാദവ് വീണ്ടും കുടുങ്ങുമോ; 1000 കോടിയുടെ ബിനാമി ഇടപാട് നടത്തിയെന്ന പരാതിയില്‍ റെയ്ഡും നിരീക്ഷണവും ശക്തമാക്കി

ദില്ലി: കാലിത്തിറ്റക്കേസില്‍ ശിക്ഷ അനുഭവിച്ച ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് വീണ്ടും കുടുങ്ങുന്നു. 1000 കോടി രൂപയുടെ ബിനാമി ഭൂമി ഇടപാട് നടന്നുവെന്ന പരാതിയെ തുടര്‍ന്ന് ലാലു ആദായ നികുതി വകുപ്പിന്റെ ശക്തമായ നിരീക്ഷണത്തില്‍. വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെയും, ഗുര്‍ഗോണിലെയും 22 സ്ഥലങ്ങളില്‍ ആദായ നികുത വകുപ്പ് ഇന്ന് രാവിലെ റെയ്ഡ് നടത്തി.

ലാലുപ്രസാദിനും മക്കള്‍ക്കും ബിനാമി ഇടപാടുകളുണ്ടെന്ന് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആദായനികുതിവകുപ്പിന്റെ നടപടി.

രാജ്യസഭാ എംപിയായ ലാലുവിന്റെ മകള്‍ മിസ ഭാരതി സ്വത്തുക്കളുടെ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. യുപിഎ മന്ത്രിസഭയില്‍ റെയില്‍ മന്ത്രിയായിരിക്കുമ്പോഴാണ് ലാലു ഭൂമി ഇടപാട് നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം ബി ജെ പിയുടെ രാഷ്ട്രീയ പകപോക്കലാണ് ആരോപണവും അന്വേഷണവുമെന്നാണ് ലാലുവിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News