കൊച്ചി ഒബ്‌റോണ്‍ മാളില്‍ വന്‍തീപിടുത്തം; നാലാം നിലയില്‍ തീ പടര്‍ന്ന് പിടിക്കുന്നു; അപകടം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്

കൊച്ചി: കൊച്ചി ഒബ്‌റോണ്‍ മാളില്‍ വന്‍തീപിടുത്തം. നാലാം നിലയിലെ ഫുഡ് കോര്‍ട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. അഞ്ചോളം അഗ്‌നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

രാവിലെ 11.15ഓടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ മാള്‍ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി ആളുകളെ ഒഴിപ്പിച്ചു. ഫുഡ് കോര്‍ട്ടിനു സമീപത്തുള്ള മള്‍ട്ടിപ്ലെക്‌സില്‍ നിന്നും പ്ലോ കോര്‍ട്ടില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മാളിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

മറ്റുനിലകളിലേക്കും തീ പടര്‍ന്ന് പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News