ബാഹുബലിയായി ഹൃതിക്; കട്ടപ്പയായി ലാലേട്ടന്‍; ഭല്ലാലദേവനായി ജോണ്‍എബ്രഹാം പ്രചരണത്തിന്റെ സത്യമെന്തെന്ന് റാണ പറയും

ഇന്ത്യന്‍ വെള്ളിത്തിരയില്‍ അത്ഭുത വിജയം സ്വന്തമാക്കി ബാഹുബലി കുതിച്ചതോടെ നിരവധി പ്രചരണങ്ങളും പിന്നാലെയെത്തി. ബാഹുബലിയെ അവതരിപ്പിക്കാന്‍ ഹൃതിക് റോഷനെയും ഭല്ലാലദേവയായി ജോണ്‍ എബ്രഹാമിനെയും കട്ടപ്പയായി മോഹന്‍ലാലിനെയുമാണ് സംവിധായകന്‍ രാജമൗലി ആദ്യം മനസ്സില്‍ കണ്ടിരുന്നതെന്നാണ് പ്രചരിക്കുന്നത്.

യാഥാര്‍ത്ഥ്യമെന്തെന്ന് അറിയാനൊന്നും നില്‍ക്കാതെ ഇത്തരം പ്രചരണങ്ങള്‍ കേട്ടവരെല്ലാം അത് ആഘോഷമാക്കുകയുമാണ്. ദേവസേനയായി നയന്‍താരയാണ് എത്തേണ്ടിയിരുന്നതെന്നും ആരാധകര്‍ വിശ്വസിക്കുന്നുണ്ട്. പ്രമുഖരെല്ലാം തിരക്ക് മൂലം വേഷം വേണ്ടെന്നുവച്ചെന്നും അത് പ്രഭാസിനും റാണയ്ക്കും ഭാഗ്യമായി മാറിയെന്നും വിശ്വസിക്കുന്നവരും കുറവല്ല.

എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്കെല്ലാം കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഭല്ലാലദേവന്റെ വേഷം അവിസ്മരണീയമാക്കിയ റാണ ദഗുപതി തന്നെ രംഗത്തെത്തി. പ്രചരിക്കുന്ന കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്നും ചിലരുടെ ഭാവന മാത്രമാണെന്നും റാണ വ്യക്തമാക്കി. കേള്‍ക്കുന്നതൊന്നും സത്യമല്ലെന്നും ബാഹുബലിയുടെ തിരക്കഥ ആരംഭിക്കുന്നതിന് മുമ്പേ ഈ സിനിമയില്‍ കരാര്‍ ഒപ്പിട്ട താരമാണ് പ്രഭാസ് എന്നും റാണ വിശദീകരിച്ചു. പ്രഭാസിനു പിന്നാലെ ബാഹുബലിയുടെ ഭാഗമായത് താനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി

രമ്യകൃഷ്ണന്‍ അവിസ്മരണീയമാക്കിയ ശിവകാമിയുടെ വേഷം ഒഴിച്ച് ബാക്കി എല്ലാ താരങ്ങളും രാജമൗലി മനസ്സില്‍ കണ്ട താരങ്ങള്‍ തന്നെയാണെന്നും റാണ വിവരിച്ചു. ശിവകാമിയാകാന്‍ ആദ്യം ശ്രീദേവിയെയാണ് പരിഗണിച്ചിരുന്നതെന്നും എന്നാല്‍ വിജയ് നായകനായ പുലി എന്ന ചിത്രത്തിനു വേണ്ടി നേരത്തെ തന്നെ കരാര്‍ ഒപ്പിട്ടതിനാല്‍ രമ്യ എത്തുകയായിരുന്നുവെന്നും റാണ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News