
കോട്ടയം: റബര്‍ ബോര്‍ഡ് ആസ്ഥാനം കേരളത്തില്‍ നിന്ന് മാറ്റാനുള്ള നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി എറണാകുളം, കോതമംഗലം മേഖല ഓഫിസുകള്‍ അടച്ചുതുടങ്ങി. കോട്ടയത്തെ മേഖലാ ഓഫീസിന് ഈ മാസം പൂട്ടുവീഴും. റബര്‍ സബ്‌സിഡിയും പൂര്‍ണമായും നിര്‍ത്താലാക്കാനും കേന്ദ്രംനീക്കം നടത്തുന്നുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിയ്ക്ക് ലഭിച്ചു.
റബര്‍ ബോര്‍ഡ് ആസ്ഥാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഭൂരിഭാഗം ജീവനക്കാരേയും സ്ഥലം മാറ്റിയതിന് പിന്നാലെയാണ് എറണാകുളം. കോതമംഗലം മേഖലാ ഓഫീസ് അടച്ചുപൂട്ടിയത്. റബര്‍ ബോര്‍ഡിന് കീഴില്‍ രാജ്യത്തുള്ള 44 മേഖലാ ഓഫീസുകളില്‍ 26 ഉം കേരളത്തിലാണ്. സബ്‌സിഡി, വിലസ്ഥിരതാ ഫണ്ട് തുടങ്ങി മറ്റ് ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന ഈ മേഖലാ ഓഫീസുകള്‍ക്ക് കീഴിലാണ് റബര്‍ ഉത്പാദക സംഘങ്ങളും പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട്, മണ്ണാര്‍കാട്, ഈരാറ്റുപേട്ട, തിരുവനന്തപുരം, ശ്രീകണ്ഠാപുരം, തലശേരി ഓഫിസുകള്‍ക്ക് പുറമെ കോട്ടയത്തെ മേഖല ഓഫീസിനും ഉടന്‍ പൂട്ട് വീഴും.
2015ന് ശേഷം സബ്‌സിഡിക്കുള്ള അപേക്ഷകള്‍ മേഖലാ ഓഫീസുകളില്‍ സ്വീകരിച്ചിരുന്നില്ല. റബര്‍ സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നത് ഇതില്‍ വ്യക്തം. ഓഫീസ് ജീവനക്കാരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റി. ഘട്ടം ഘട്ടമായി നടപടികളെടുത്ത് റബര്‍ ബോര്‍ഡ് ആസ്ഥാനം കേരളത്തില്‍ നിന്ന് മാറ്റാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് കര്‍ഷകര്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here