ഒബ്‌റോണ്‍ മാളിലെ തീ നിയന്ത്രണവിധേയമെന്ന് ഫയര്‍ഫോഴ്‌സ്; നാലാംനിലയില്‍ വന്‍ നാശനഷ്ടം; ആര്‍ക്കും പരുക്കില്ല; അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

കൊച്ചി: കൊച്ചി ഒബ്‌റോണ്‍ മാളിലുണ്ടായ തീ നിയന്ത്രണവിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്നും അദേഹം അറിയിച്ചു.

രാവിലെ 11.15ഓടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ മാള്‍ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി ആളുകളെ ഒഴിപ്പിച്ചു. ഫുഡ് കോര്‍ട്ടിനു സമീപത്തുള്ള മള്‍ട്ടിപ്ലെക്‌സില്‍ നിന്നും പ്ലോ കോര്‍ട്ടില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. നാലാം നിലയിലെ ഫുഡ് കോര്‍ട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം.

മറ്റുനിലകളിലേക്ക് തീ പടര്‍ന്ന് പിടിക്കുന്നതിന് മുന്‍പ് തന്നെ ഫയര്‍ഫോഴ്‌സ് തീ അണച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here