ചിദംബരത്തിനും രക്ഷയില്ല: മുന്‍ കേന്ദ്രധനമന്ത്രിയുടെ വീടുകളിലും റെയ്ഡ്; തന്നെ നിശബ്ദനാക്കാനുള്ള ബിജെപിയുടെ ശ്രമമാണ് റെയ്‌ഡെന്ന് ചിദംബരം

ചെന്നൈ: മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ പി ചിദംബരത്തിന്റെ വീടുകളിലും സിബിഐ റെയ്ഡ് നടത്തുന്നു. മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ചെന്നൈ നുങ്കപാക്കത്തെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.

വിവാദമായ എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ കേന്ദ്ര ധനമന്ത്രിയായിരിക്കെ ചിദംബരം നിയമവിരുദ്ധമായി ഇടപെട്ടന്ന ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്. എയര്‍സെല്ലില്‍ മാക്‌സിസ് ഓഹരി എടുക്കുന്നതിന് വിദേശ നിക്ഷേപം നടത്തുന്നതിനുള്ള ഫയലില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് അഥവാ എഫ് ഐ പി ബി ആണ് ഒപ്പിടേണ്ടതിരിക്കേ ധനമന്ത്രിയായിരുന്ന ചിദംബരം ഒപ്പിട്ടതാണ് സിബിഐ അന്വേഷിക്കുന്നത്.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം തന്നെ നിശബ്ദനാക്കുള്ള മോദി സര്‍ക്കാരിന്റെ ശ്രമമാണ് റെയിഡെന്ന് ചിദംബരം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News