മലയാളികള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വാക്ക് ‘മല്ലു ആന്റി’; എന്തുകൊണ്ട് മല്ലു ഗേള്‍, മല്ലു ലേഡി ഇല്ല? ഗംഭീര ഉത്തരവുമായി മിനി റിച്ചാര്‍ഡ്

താന്‍ പ്രായം കുറഞ്ഞ യുവാക്കള്‍ക്കൊപ്പം അഭിനയിക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി മിനി റിച്ചാര്‍ഡ്. പ്രായം കുറഞ്ഞവര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ എന്താണു തെറ്റ് എന്നാണ് വിമര്‍ശകരോട് മിനി റിച്ചാര്‍ഡിന് ചോദിക്കാനുള്ളത്.

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരയുന്നത് മല്ലു ആന്റി എന്ന വാക്കാണെന്നും മിനി പറയുന്നു. എന്താണ് അതിനര്‍ത്ഥം? എന്തേ മല്ലു ഗേള്‍ എന്നോ മല്ലു ലേഡി എന്നോ ഒന്നും ആരും സേര്‍ച്ച് ചെയ്യാത്തത്. അതിനര്‍ത്ഥം ഭൂരിഭാഗം ചെറുപ്പക്കാരും അന്വേഷിച്ചു നടക്കുന്നത് പ്രായമുള്ള സ്ത്രീകളെയാണെന്ന് മിനി റിച്ചാര്‍ഡ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘എന്റെ പ്രായമുള്ള ഒരു സ്ത്രീ സാരിയോ മിഡിയോ ധരിച്ചു കേരളത്തില്‍ വിമാനം ഇറങ്ങിയാല്‍ പിന്നാലെ കൂടുന്നതു പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള പിള്ളേരാണ്.’ അല്ലാതെ മോഡലിംഗ് നടത്തുന്ന എല്ലും തൊലിയും മാത്രമുള്ള പെണ്‍പിള്ളേരെയല്ലെന്നും മിനി റിച്ചാര്‍ഡ് അഭിപ്രായപ്പെടുന്നു.

‘കേരളത്തില്‍ ഒരു സ്ത്രീയും പുരുഷനും ഹാപ്പി അല്ല. അവസാനം വഴക്കില്‍ അവസാനിക്കുന്ന ശാരീരിക ബന്ധങ്ങള്‍. ഈ സമയത്തായിരിക്കും സോഷ്യല്‍മീഡിയയിലോ ഫോണിലോ ഏതെങ്കിലും ഒരു പയ്യന്‍ ഈ സ്ത്രീയുമായി അടുക്കുവാന്‍ ശ്രമിക്കുന്നത്. അതുപോലെ തിരിച്ചും ആണുങ്ങള്‍ വേറെ ആരുടെയെങ്കിലും ഭാര്യയുമായി അടുക്കുവാന്‍ ശ്രമിക്കും.’-മിനി പറയുന്നു.

വായുവും വെള്ളവും പോലെ അത്യന്താപേഷിതമായ ഒന്നാണ് സെക്‌സ്. അതു മൂടിവയ്‌ക്കേണ്ട ഒന്നല്ല. സെക്‌സ് ആസ്വദിക്കാത്തവര്‍ മണ്ടന്മാരാണെന്നും മിനി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News