ജയറാമിന്റെ സുന്ദരിക്കുട്ടി മാളവിക സിനിമയിലേക്കോ; ചുവന്നസാരിയില്‍ മിന്നിത്തിളങ്ങിയതിനു പിന്നിലെന്ത്; ഉത്തരമിതാ

മലയാള സിനിമാലോകത്ത് താരപുത്രന്‍മാര്‍ അരങ്ങ്തകര്‍ക്കുകയാണ്. പ്രിഥിരാജും ദുല്‍ഖറും ഫഹദും ആരാധകരുടെ പ്രിയതാരങ്ങളായി മാറിക്കഴിഞ്ഞപ്പോളാണ് ജയറാമിന്റെ മകന്‍ കാളിദാസും പൂമരവുമായെത്തുന്നത്. ഇതിനകം തന്നെ കാളിദാസിന്റെ സിനിമാപ്രവേശനം ആഘോഷമായിട്ടുണ്ട്. അതിനിടയിലാണ് ചലച്ചിത്രപ്രേമികളെ ഞെട്ടിച്ചുകൊണ്ട് ജയറാമിന്റെ മകള്‍ ചര്‍ച്ചാ വിഷയമായെത്തിയത്.

കഴിഞ്ഞ ദിവസം ചുവന്ന സാരിയില്‍ മിന്നിത്തിളങ്ങിയതോടെയാണ് മാളവിക ജയറാം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റിയത്. സാരിയില്‍ അതിസുന്ദരിയായെത്തിയ മാളവികയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. താരപുത്രന്‍മാര്‍ അരങ്ങ്തകര്‍ക്കുന്ന മലയാള വെള്ളിത്തിരയില്‍ താരപുത്രി കളംപിടിക്കാനെത്തുമോയെന്നതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

ചലച്ചിത്ര പ്രേമികളുടെ ആകാംഷയ്ക്ക് മറുപടിയുമായി ഒടുവില്‍ സാക്ഷാല്‍ ജയറാം തന്നെ രംഗത്തെത്തി. മാളവികയുടെ സാരിയുടുത്തുള്ള ചിത്രം കണ്ട ഒരുപാട് പേര്‍ തന്നോടും സംശയം പ്രകടിപ്പിച്ചതായി ജയറാം വ്യക്തമാക്കി. ഏറ്റവും അടുത്ത കുടുംബസുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോള്‍ ആരോ എടുത്ത ചിത്രമാണ് അതെന്നും അഭിനയത്തില്‍ യാതൊരു താല്‍പര്യവുമില്ലാത്ത കുട്ടിയാണ് മാളവികയെന്നമാണ് ജയറാം പറയുന്നത്.

അഭിനയരംഗത്ത് ചുവടുവയ്ക്കണമെന്ന് ഇതുവരെയും മകള്‍ താല്‍പര്യം കാട്ടിയിട്ടില്ലെന്നും താരം വ്യക്തമാക്കി. ബിരുദ പഠനം പൂര്‍ത്തിയാക്കിയ മകള്‍ കായികവുമായി ബന്ധപ്പെട്ടൊരു കോഴ്‌സ് പഠിക്കാന്‍ വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയാണെന്നും ജയറാം പറഞ്ഞു. അതേസമയം മാളവികയുടെ സിനിമാപ്രവേശനം പൂര്‍ണമായും ജയറാം തള്ളിക്കളഞ്ഞില്ല. കീര്‍ത്തി സുരേഷിനെപ്പോലെ ആരാധകരുടെ മനം കവരാന്‍ മാളവികയെത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും ചലച്ചിത്രലോകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News