
തൃശൂര്‍: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി.
ഏപ്രില്‍ 29ന് നല്‍കിയ പരാതിയില്‍ തൃശൂര്‍ സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ വച്ചാണ് യുവതിക്ക് നേരെ പീഡനമുണ്ടായത്.
പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ യുവതി പറഞ്ഞതിലെ സത്യാവസ്ഥ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിന് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കൂയെന്നും പൊലീസ് അറിയിച്ചു.
മണിയുടെ മരണശേഷം പാഡി കാണുന്നതിനായി നിരവധി പേരാണ് എത്തുന്നത്. വിജനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാഡിയിലേക്ക് പുറത്തുള്ളവരുടെ ശ്രദ്ധ എത്താറില്ല. ഇവിടെ വച്ചാണ് തന്നെ യുവാവ് ലൈംഗികമായി ഉപയോഗിച്ചതെന്ന് തൃശൂര്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.
ഈ പാഡിയില്‍ വച്ചാണ് മണി മരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here