
തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കേട്ട് പരിചയിച്ച കൊലവിളിയും വിദ്വേഷപ്രസംഗവുമായാണ് ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് രംഗത്തെത്തിയത്. പ്രവര്‍ത്തകരെ തൊട്ടാല്‍ തലയെടുക്കുമെന്നാണ് സുരേഷിന്റെ കൊലവിളി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനം നിലനില്‍ക്കുന്നത് ആര്‍എസ്എസിന്റെ ഔദാര്യമാണെന്നും ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ എതിരാളികള്‍ക്ക് പിടികിട്ടാത്തത്തരത്തില്‍ ഞങ്ങളുടെ നേതാക്കള്‍ മാരെയും പ്രവര്‍ത്തകനമാരെയും തൊട്ട കരങ്ങളും തലകളും തേടിയിട്ടുള്ള മുന്നേറ്റമുണ്ടാകുമെന്നും സുരേഷ് ആക്രോശിച്ചു.
നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ പരിപാടിയിലാണ് ജില്ലാ പ്രസിഡന്റിന്റെ പ്രകോപന പരമായ പ്രസംഗം. പൊലീസിനു നേരേയും സുരേഷ് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി. ആക്രമണം നടത്താന്‍ ബി ജെ പി തീരുമാനിച്ചാല്‍ അത് തടയാന്‍ സംസ്ഥാനത്തെ പൊലീസിന് സാധിക്കില്ലെന്നും സുരേഷ് പ്രഖ്യാപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here