
കോട്ടയം: കോളേജ് മാനേജ്‌മെന്റിന്റെ ഭീഷണിയെ തുടര്‍ന്ന് കോട്ടയം തലയോലപ്പറമ്പില്‍ നഴ്‌സിംഗ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ ട്രെയിനിംഗ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശ്രീക്കുട്ടി ഷാജിയാണ് മരിച്ചത്.
കോളേജ് ഹോസ്റ്റലിലുണ്ടായ പ്രശ്‌നത്തില്‍ സഹപാഠികള്‍ക്കും വാര്‍ഡനുമെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്നുണ്ടായ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here