അമ്പരപ്പിച്ച് ലെന; ഗ്ലാസ് തിന്നുന്ന വീഡിയോ തരംഗമാകുന്നു

അഭിനയത്തിനൊപ്പം അസാമാന്യ പ്രകടനങ്ങള്‍ കൊണ്ട് കൂടി ശ്രദ്ധേയരാണ് നമ്മുടെ ചലച്ചിത്ര താരങ്ങള്‍. അഭ്രപാളികളില്‍ അത്ഭുതപ്രകടനം നടത്തുന്ന പ്രിയതാരങ്ങള്‍ സോഷ്യല്‍മീഡിയയിലും പലപ്പോഴും വ്യത്യസ്തയിലൂടെ കയ്യടിനേടാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ പുറത്ത് വിട്ട് ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് പ്രിയ നായിക ലെന.

വലിയൊരു ചില്ലു കഷ്ണം അനായാസം കടിച്ച് മുറിച്ച് തിന്നുന്ന വീഡിയോയോണ് ലെന തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വീഡിയോ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകരെല്ലാം. ‘ദി ആര്‍ട് ഓഫ് ഈറ്റിങ് ഗ്ലാസ്’ എന്നു പറഞ്ഞ് കൊണ്ടാണ് താരം ചില്ലു തിന്നുന്നത്.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 30000 ത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ബിസ്‌ക്കറ്റ് തിന്നുന്ന ലാഘവത്തോടെയാണ് താരത്തിന്റെ ചില്ല് തീറ്റ എന്നതാണ് ഏവരേയും അമ്പരപ്പിക്കുന്ന്. യഥാര്‍ത്ഥ ഗ്ലാസ് ചില്ലല്ല താരം കഴിക്കുന്നതെന്ന കമന്റുകളുമായ് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും വിഡിയോയുടെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് താരം പുറത്ത് വിട്ടിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like