കയ്യടിക്കാം ഇത്തരം കാഴ്ചകള്‍ക്ക്; ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ച പതിനെട്ടുവയസ്സുള്ള ഇന്ത്യന്‍ യുവാവ് ലോകശ്രദ്ധയാകര്‍ഷിക്കുന്നു

ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ചാണ് തമിഴ്‌നാട് സ്വദേശി റിഫാത് ഷാരൂഖ് ലോകശ്രദ്ധയാകര്‍ഷിച്ചത്. 0.1 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. തമിഴ്‌നാട്ടിലെ പാലപ്പടി സ്വദേശിയായ റിഫാത് ഷാരൂക് പതിനെട്ടാം വയസിലാണ് കുഞ്ഞന്‍ സാറ്റലൈറ്റ് നിര്‍മ്മിച്ച് ലോക ത്തെ ഞെട്ടിച്ചത്.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സംഘടിപ്പിച്ച മത്സരത്തില്‍ ഏവരുടേയും മനം കവര്‍ന്നതും മറ്റാരുമായിരുന്നില്ല. മറ്റുള്ളവരെയെല്ലാം പിന്നാലാക്കി നാസയുടെ മത്സരത്തില്‍ വിജയവും സ്വന്തമാക്കി ഷാരൂഖ് കയ്യടി നേടി.

സാറ്റലൈറ്റിന് കലാംസാറ്റ് എന്നാണ് ഷാരൂഖ് പേരിട്ടത്. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദര സൂചകമായാണ് കലാംസാറ്റ് എന്ന് പേരിട്ടതെന്ന് ഷാരൂഖ് വ്യക്തമാക്കി. 64ഗ്രാം ഭാരം വരുന്നതാണ് സാറ്റലൈറ്റ്. അടുത്തമാസം സാറ്റലൈറ്റ് നാസ ഭ്രമണപഥത്തില്‍ എത്തിക്കുമെന്നു കൂടിയറിയുമ്പോള്‍ മാത്രമെ ഷാരൂഖിന്റെ തിളക്കം എത്രത്തോളമാണെന്ന് മനസ്സിലാകു.

ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി പരീക്ഷണാര്‍ത്ഥം നിര്‍മ്മിച്ച സാറ്റെലൈറ്റ് നാസ ഭ്രമണപഥത്തിലെത്തിക്കുന്നത്. നാലുമണിക്കുര്‍ നേരമായിരിക്കും സാറ്റലൈറ്റ് ഭ്രമണ പഥത്തില്‍ നില്‍ക്കുക. സാറ്റലൈറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന എട്ട് സെന്‍സറുകള്‍ സാറ്റലൈറ്റിന്റെ വേഗത, റൊട്ടേഷന്‍, മാഗ്‌നെറ്റോസ്ഫിയര്‍ തുടങ്ങിയവ അളക്കുമെന്ന് ഷാരൂഖ് പറഞ്ഞു.

പതിനഞ്ചാം വയസ്സില്‍ ദേശീയ യുവ ശാസ്ത്രഞ്ജരുടെ മത്സരത്തില്‍ ഹിലിയം വെതര്‍ ബലൂണ്‍ നിര്‍മ്മിച്ചാണ് ഈ യുവ ശാസ്ത്രജ്ഞന്‍ ആദ്യം ശ്രദ്ദനേടിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here