
തിരുവനന്തപുരം : മലയാളികളുടെ അഭിമാനതാരം സികെ വിനീതിന്റെ ജോലി നിലനിര്‍ത്താന്‍ ഡിവൈഎഫ്‌ഐ ഇടപെടുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ജോലി നിലനിര്‍ത്താന്‍ ആവശ്യമായ ഇടപെടല്‍ കായിക വകുപ്പ് നടത്തണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജിവനക്കാരനാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സികെ വിനീത്. വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ പോകുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് സികെ വിനീതിന് വേണ്ടി ഡിവൈഎഫ്‌ഐ ഇടപെട്ടത്. ആവശ്യമായ അറ്റന്‍ഡന്‍സ് ഇല്ല എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ജോലിയല്ല മുഖ്യമെന്നും ഫുട്‌ബോള്‍ ആണ് തനിക്ക് ഇഷ്ടമെന്നും വിനീത് വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here