മുംബൈ : ബോളിവുഡ് താരം നിധി അഗര്‍വാളിനെ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറക്കിവിട്ടു. നടിയുടെ അവിഹിത മാര്‍ഗത്തില്‍ സംശയം തോന്നിയതിനെതുടര്‍ന്നാണ് ഇറക്കിവിട്ടത്. മുംബൈയിലെ മാധ്യമമായ മിഡ് ഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആറു മാസമായി ഒരു സുഹൃത്തിനൊപ്പമാണ് ഫ്‌ളാറ്റില്‍ താമസം.
മുംബൈ ബാന്ദ്രയിലാണ് നിധി അഗര്‍വാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ്. അപ്പാര്‍ട്ട്‌മെന്റിലെ അസോസിയേഷനാണ് നിധി അഗര്‍വാളിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്. ഇതിനേത്തുടര്‍ന്ന് നിരവധി തവണ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ താരം തയ്യാറായില്ല.
ഒരു നടി തനിച്ച് താമസിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോള്‍ താമസിക്കാന്‍ പുതിയ സ്ഥലം തേടേണ്ട ഗതികേടിലാണ് ഞാന്‍. വളര്‍ന്നുവരുന്ന നടികള്‍ക്ക് മുംബൈയില്‍ താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. നടികള്‍ അവിഹിത മാര്‍ഗങ്ങളിലൂടെയാണ് പണം സമ്പാദിക്കുന്നതെന്നാണ് പലരുടെയും വിശ്വാസം. – നിധി പറഞ്ഞു.
ടൈഗര്‍ ഷ്രോഫ് നായകനായ മുന്ന മൈക്കലാണ് നിധി അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും വരെ മറ്റ് പുരുഷന്മാരുമായി അടുപ്പം പുലര്‍ത്തരുതെന്ന് നിധിക്ക് കരാര്‍ ഒപ്പിടേണ്ടിവന്നു. ഇത് ബോളിവുഡില്‍ വലിയ കോലാഹലമുണ്ടാക്കിയിരുന്നു. ബംഗളൂരു സ്വദേശിയാണ് നിധി അഗര്‍വാള്‍.
Get real time update about this post categories directly on your device, subscribe now.