കണ്ണൂര്‍ : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തു. സിപിഐഎം പ്രവര്‍ത്തകരുടേതെന്ന പേരില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

സമൂഹത്തില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. രാഷ്ട്രീയ സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്ന വിധത്തിലാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരം കണ്ണൂര്‍ ഠൗണ്‍ പൊലീസ് ആണ് കേസെടുത്തത്.