മന്ത്രി മണിയുടെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധതയില്ലെന്ന് മുഖ്യമന്ത്രി പിണറായി; അതുകൊണ്ടാണ് കേസെടുക്കാതിരുന്നത്

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ മൂന്നാര്‍ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടാണ് അദേഹത്തിനെതിരെ കേസെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സാധാരണ നിയമനടപടി അനുസരിച്ച് കേസെടുക്കത്തക്ക വിധം ഒന്നും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ലെന്നും കൈയേറ്റം ഒഴിപ്പിക്കലിന് മണി തടസം നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസുകാരുടെ അച്ചടക്കത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയത് സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉത്കണ്ഠ കണക്കിലെടുക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സെന്‍കുമാര്‍ കേസില്‍ പുനഃപരിശോധനാ ഹരജി നല്‍കിയത് വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. വിധി നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News