റിപ്പബ്ലിക്ക് ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജി വച്ചു; അര്‍ണാബിന്റേത് അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനമെന്ന് ആരോപണം

മുംബൈ: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജി വച്ചു. ബിസിനസ് റിപ്പോര്‍ട്ടറും അവതാരകയുമായ ചൈതി നരൂലയാണ് രാജി വച്ചത്. ചാനല്‍ അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നരൂലയുടെ രാജി. ഇക്കണോമിക് ടൈംസ് നൗ, സിഎന്‍എന്‍, വിയോണ്‍ എന്നീ ചാനലുകളില്‍ ബിസിനസ് റിപ്പോര്‍ട്ടറായിരുന്നു ചൈതി.

ചൈതിയുടെ രാജി സംബന്ധിച്ച് ചാനലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. അതേസമയം, അര്‍ണാബിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് മറ്റ് മാധ്യമ പ്രവര്‍ത്തകരും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എഡിറ്റോറിയല്‍ വിഭാഗത്തിന് പുറമേ സാങ്കേതിക വിഭാഗത്തില്‍ നിന്നും ജീവനക്കാര്‍ രാജി വയ്ക്കുമെന്നാണ് വിവരങ്ങള്‍.

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ വാര്‍ത്തയുമായാണ് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചത്. പിന്നീട് ആംആദ്മി പാര്‍ട്ടിക്കെതിരെയും ശശി തരൂരിനെതിരെയും ചാനല്‍ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here